കൈയില്‍ അഞ്ചിന്റെ പൈസയില്ലെന്ന്; കന്യാസ്‌ത്രീകളുടെ ആവശ്യം കേട്ട സഭ ഞെട്ടിവിറച്ചു

കൈയില്‍ അഞ്ചിന്റെ പൈസയില്ല; അവിവാഹിത പെന്‍‌ഷന്‍ വേണമെന്ന ആവശ്യവുമായി കന്യാസ്‌ത്രീകള്‍ രംഗത്ത്

christian sisters , pension news , mother , pension , കന്യാസ്ത്രികള്‍ , അവിവാഹിത പെന്‍ഷന്‍ , ലത്തീന്‍ രൂപത , മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 11 ഏപ്രില്‍ 2017 (14:46 IST)
അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രികള്‍ രംഗത്ത്. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ അമ്പതു വയസു പിന്നിട്ട കന്യാസ്ത്രികളാണ് തിരുവനന്തപുരം കോര്‍പ്പറേഷനു ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

മരുന്നിനും മറ്റുമായി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്നതിനാല്‍ ഞങ്ങള്‍ക്ക് അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നത്. ഒരു ദേശീയ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ആവശ്യമുന്നയിച്ച കന്യാസ്‌ത്രീകള്‍ക്കെതിരെ ലത്തീന്‍ തിരുവനന്തപുരം അതിരൂപത ജനറല്‍ യൂജിന്‍ എച്ച് പെരേര രംഗത്തെത്തി. മറ്റാരുടെയോ പ്രേരണയില്‍ ഇത്തരം ആവശ്യം ഉയര്‍ത്തിയതാണെന്നും ഇത്തരം സമ്പ്രദായം ആവര്‍ത്തിക്കാന്‍ സഭ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :