ടിന്റുമോന്‍ പരാമര്‍ശം; ചിന്താ ജെറോമിന് ഭീഷണി

Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (19:16 IST)
എസ്‌ എഫ്‌ ഐ നേതാവ്‌ ചിന്ത ജെറോമിന്‌
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജിലൂടെ ഭീഷണി. 'കാവിപ്പട' എന്ന പേരിലുള്ള ഫേസ്‌ബുക്ക്‌ പേജിലാണ്‌ ചിന്തയ്‌ക്കെതിരെ ഭീഷണി സ്വരത്തിലുള്ള പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ആര്‍എസ്‌എസുകാര്‍ക്കെതിരെ ചിന്ത ജെറോം നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ഇവള്‍ പറഞ്ഞതിന് ദു:ഖിക്കേണ്ടി വരുമെന്നാണ് പേജില്‍ കുറിച്ചിരിക്കുന്നത്. ഇത് ചിന്ത ജെറോമിന്‌ നേരെയുള്ള ഭീഷണിയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ചിന്താ ജെറോമിന്റെ വിവാദമായ പ്രസംഗത്തിലെ പരാമര്‍ശം..
'എന്റെ അറിവില്‍ കേരളത്തിലും ഇന്ത്യയിലും നിക്കര്‍ ധരിക്കുന്ന രണ്ട് വിഭാഗങ്ങളേയുള്ളൂ. ഒന്ന് ആര്‍എസ്എസുകാരും രണ്ട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. നിക്കറിട്ട് ടിന്റുമാന്‍മാരേപ്പോലെ കടന്നു വരുന്ന ഇവന്മാരാണ് വലിയ രാജ്യസ്‌നേഹം പറയുന്നവര്‍. ചെരിപ്പിടില്ല ഇവന്മാര്‍. ചെരിപ്പിട്ടാല്‍ ഭൂമിദേവിയ്ക്ക് നോവുമെന്നാ പറയുന്നത്'


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :