ശിശുപീഡകര്‍ കൂടുതലും മലപ്പുറത്ത്...! സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വന്‍ വര്‍ധന

തിരുവനന്തപുരം| VISHNU N L| Last Updated: തിങ്കള്‍, 30 നവം‌ബര്‍ 2015 (13:29 IST)
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈഗികാതിക്രമങ്ങളില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 1139 കേസുകളാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ശിശുപീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് മാത്രം 143കളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് കോട്ടയത്താണ്. 38 കേസുകള്‍.

ശിശുപീഡനങ്ങളില്‍ രണ്ടാം സ്ഥാനം കോഴിക്കോട്, തിരുവനന്തപുരം ജില്ലകള്‍ക്കാണ്. 112 കേസുകളാണ് ഇരു ജില്ലകളിലും ഉണ്ടായിട്ടുള്ളത്. നാലാം സ്ഥാനത്തുള്ള പാലക്കാട്ട് 92 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2013, 2014 വര്‍ഷങ്ങളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതായാണ് കണക്കുകള്‍.

2013-ല്‍ സംസ്ഥാനത്ത് ആകെ 1002 കേസുകളാണുണ്ടായിരുന്നതെങ്കില്‍ സെപ്തംബര്‍ വരെ ഇത്തരം 1759 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2008-ല്‍ ഇത് 549 എണ്ണം മാത്രമായിരുന്നെങ്കില്‍ 2014-ല്‍ 2286 ആയി. ഇതുകൂടാതെ കുട്ടികള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിച്ചു.

സെപ്തംബര്‍ വരെ 27 കുട്ടികള്‍ കൊല്ലപ്പെടുകയും 539 ബലാത്സംഗ കേസുകള്‍ വരികയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് 116 പേര്‍ വിധേയമായപ്പോള്‍ ശൈശവവിവാഹത്തിന്റെ ഒമ്പതും കുട്ടിക്കച്ചവടത്തിന്റെ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികള്‍ക്കിടയിലെ ബോധവത്കരണവും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതും കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ചെയ്യുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :