അഴിമതി മുഖ്യന്‍ ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കരുത്; പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭ വിട്ടു

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (09:34 IST)
സംസ്ഥാന സര്‍ക്കാരിന്റെ അവസാനബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളുമായി സഭയില്‍ എത്തിയ പ്രതിപക്ഷം ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന്, പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുന്നത് ചോര്‍ന്ന ബജറ്റാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരുടെ ബജറ്റ് ആണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. അഴിമതി മന്ത്രിമാര്‍ രാജി വെച്ച് പുറത്തു പോകൂ എന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം സഭയില്‍ എത്തിയത്. മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറും പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :