നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു

 നളിനി നെറ്റോ, മന്ത്രിസഭാ യോഗം , ആഭ്യന്തര സെക്രട്ടറി , ചീഫ് ഇലക്ടറല്‍ ഓഫിസര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (16:56 IST)
സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറായ നളിനി നെറ്റോയെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 10 വര്‍ഷമായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറുടെ ചുമതലയുള്ള നളിനി നെറ്റോയെ
പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കാന്‍ ധാരണയായത്. നിവേദിത പി ഹരന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം നടക്കുന്നത്.

ആഭ്യന്തര സെക്രട്ടറിയായി നളിനി നെറ്റോയെ നിയമിച്ചതോടെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറുടെ പദവിയില്‍ നിന്നും ഇവരെ മാറ്റണമെന്നും, പുതിയ നിയമനത്തിനായി നളിനിയെ വിട്ടു തരണമെന്നും സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. എന്നാല്‍ ഉടന്‍തന്നെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറുടെ സ്ഥാനത്ത് പുതിയ നിയമനം ഉണ്ടാകില്ല.

അതിനാല്‍ ആഭ്യന്തര സെക്രട്ടറി പദവിക്കൊപ്പം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പദവിയും അധിക ചുമതലയായി നളിനി തല്‍ക്കാലം വഹിക്കും. ടൂറിസം സെക്രട്ടറിയായ സുമന്‍ ബില്ല ഡപ്യൂട്ടേഷനില്‍ പോകുന്ന ഒഴിവിലേക്ക് ഇളങ്കോവനെ നിയമിക്കാനും ധാരണയായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :