മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി ചെന്നിത്തല

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 25 ജനുവരി 2021 (21:08 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ തിരെഞ്ഞെടുപ്പിലെ താരമണ്ഡലങ്ങളിൽ ഒന്നായി ഹരിപ്പാട് മാറുമെന്ന് ഉറപ്പായി. അഞ്ചാംവട്ടം ഹരിപ്പാട് ജനവിധി തേടാനൊരുങ്ങുന്ന ചെന്നിത്തലയെ ഒരിക്കല്‍ പോലും ഈ മണ്ഡലം കൈവിട്ടിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് എന്‍എസ് യു ദേശീയ അധ്യക്ഷനായിരിക്കെ 1982ലാണ് ആദ്യമായി രമേശ് ഹരിപ്പാട് മത്സരിക്കുന്നത്. പിന്നീട് 1986 ല്‍ സംസ്ഥാനത്തെ ഏറ്റവു പ്രായം കുറഞ്ഞ മന്ത്രിയായും ചെന്നിത്തലക്ക് തിളങ്ങാനായി. 1987 ല്‍ വീണ്ടും ഹരിപ്പാടു നിന്നും ജയിച്ചുവെങ്കിലും 89 ല്‍ ഹരിപ്പാടിനെ ഉപേക്ഷിച്ച് കോട്ടയത്തു നിന്നും ലോകസഭാംഗമായി. 2011 മുതൽ രമേശ് ചെന്നിത്തലയെ ഹരിപ്പാട് കൈവിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :