കണ്ണൂര്‍|
vishnu|
Last Modified ബുധന്‍, 31 ഡിസംബര്‍ 2014 (12:55 IST)
കാട്ടുകള്ളന്മാരേയും ആദിവാസി ഭൂമി കയ്യേറുന്നവരേയും അടിച്ചമര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നതായി സൂചന. 'ഓപ്പറേഷന്‍ കുബേര'യുടെ മാതൃകയില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെനിത്തല ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിയുടെ ആവശ്യപ്രകാരമാണ് ചെന്നിത്തല ഇത്തരമൊരു കര്‍മ്മപരിപാടിക്ക് തുടക്കംകിടാന്‍ പോകുന്നത്.
ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുത്ത് കൈവശപ്പെടുത്തുന്നത് വ്യാപകമാണെന്നാണ് ജയലക്ഷ്മി ആഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നത്. ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ നല്ലൊരുഭാഗം പാട്ടത്തിലും മറ്റുമായി കൈയേറുകയാണെന്ന് മന്ത്രി അറിയിച്ചു.
ഭൂമി കൈയേറുന്നതായി ആദിവാസി സംഘടനകളുടെയും മറ്റും പരാതിയും പട്ടികവര്‍ഗവകുപ്പിന് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നം പി.കെ.ജയലക്ഷ്മി മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചത്.
ഇതൊടെ സര്‍ക്കാര്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ താത്കാലിക പ്രതിഫലം നല്‍കി ഭൂമി കൈവശപ്പെടുത്തുന്നതിനായി പ്രത്യേകസംഘം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് കൈയേറ്റങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്. ഇതേക്കുറിച്ച് ആദിവാസി പുനരധിവാസ വികസന മിഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ആര്‍.ഡി.എം. നേരത്തെ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായില്ല.
നേരത്തെ ആദിവാസി ഗോത്രമഹാസഭ ഉള്‍പ്പടെയുള്ള ആദിവാസി സംഘടനകള്‍ സര്‍ക്കാരിനേ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. നടപറിയുണ്ടാകുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ മന്ത്രി ജയലക്ഷ്മിക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ കൈയ്യേറ്റക്കാരെ തുരത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് 'ഓപ്പറേഷന്‍ കുബേര' മാതൃകയില്‍ പോലീസ് നടപടി സ്വീരിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.