മുഖ്യമന്ത്രി വിശുദ്ധനാകാൻ ശ്രമിക്കുകയാണ്, അദ്ദേഹത്തിന്റെ അറിവോടെയാണ് ബന്ധുനിയമനങ്ങൾ നടന്നത്: ചെന്നിത്തല

ബന്ധുനിയമനങ്ങൾ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല

കല്‍പ്പറ്റ| സജിത്ത്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (13:03 IST)
ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിവാദത്തില്‍ അകപ്പെട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജനെ പുറത്താക്കാന്‍ ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജവം കാണിക്കണം. ഒരു വ്യവസായ മന്ത്രിയും ചെയ്യത്ത കാര്യമാണ് ജയരാജന്‍ ചെയ്തതെന്നും ചെന്നിത്തല പ്രതികരിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശുദ്ധനാകാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിയമനം നടന്നത്. താൻ അറിഞ്ഞില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ജയരാജന്റെ ബന്ധുവിന്റെ നിയമനം മാത്രം റദ്ദാക്കിയാല്‍പോര. പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് മാതൃകാപരമായി നടപടി സ്വീകരിക്കണം. കുറ്റക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. നിയമനം വിവാദമായപ്പോള്‍ ജയരാജനെ ശാസിച്ചു എന്നൊക്കെ വാര്‍ത്തയുണ്ടാക്കുന്നത് സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ്. ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും ചെനിത്തല കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :