ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍വേ ചെന്നൈയില്‍

ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍വേ ചെന്നൈയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 23 ഏപ്രില്‍ 2016 (16:16 IST)
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അതിവേഗ റെയില്‍വേ ചെന്നൈയില്‍. റെയില്‍വേ കോര്‍പ്പറേഷന്റെ ഹൈസ്‌പീഡ് റെയില്‍വേ ആണ് റെയില്‍ പദ്ധതിയുമായി എത്തുന്നത്.

ചെന്നൈ മുതല്‍ ന്യൂഡല്‍ഹി വരെയുള്ള 2, 200 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാതയ്ക്കും 1, 200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ന്യൂഡല്‍ഹി - മുംബൈ പാതയ്ക്കുമുള്ള പദ്ധതിയാണ് എച്ച് എസ് ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കിയ ചൈന റെയില്‍വേ കോര്‍പറേഷന്റെ (സി ആര്‍ സി) ഹൈസ്‌പീഡ് റെയില്‍വേ (എച്ച് എസ് ആര്‍) ആണ് ഇന്ത്യയില്‍ റെയില്‍ പദ്ധതിയുമായി എത്തുന്നത്.

മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കിലോമീറ്റര്‍ അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നതിന് ജപ്പാനുമായി ഇന്ത്യ അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈന ഇന്ത്യയില്‍ എച്ച് എസ് ആര്‍ സാങ്കേതികതയ്ക്കുള്ള സാധ്യത തിരിച്ചറിയുകയും പദ്ധതിയുമായി ഇന്ത്യയെ സമീപിക്കുകയും ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :