ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു; അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയില്‍

തിരുവനന്തപുരം, ഞായര്‍, 14 ജനുവരി 2018 (09:38 IST)

Chengannur , K K Ramchandran Nair , Death , ചെങ്ങന്നൂര്‍  , കെ.കെ രാമചന്ദ്രന്‍ നായര്‍ , മരണം , അപ്പോളോ ആശുപത്രി

പ്രമുഖ സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ കെ.കെ രാമചന്ദ്രന്‍ നായര്‍(65) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും.  
 
പഠന കാലയളവില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു കെ.കെ രാമചന്ദ്രന്‍ നായര്‍. തുടര്‍ന്ന് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം വളരെ പെട്ടെന്ന് സിപിഎമ്മിന്റെ നേതാവായി മാറുകയും ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമായിരുന്നു ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ടത്.
 
വി എസ് പക്ഷക്കാരാനായ രാമചന്ദ്രന്‍ നായര്‍, മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 ലാണ് ഇദ്ദേഹം ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത്. അന്നു ശോഭന ജോര്‍ജിനോട് 1425 വോട്ടുകള്‍ പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ 7983 വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയില്‍ എത്തി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചെങ്ങന്നൂര്‍ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണം അപ്പോളോ ആശുപത്രി Chengannur Death K K Ramchandran Nair

വാര്‍ത്ത

news

മുംബൈ ഹെലികോപ്റ്റർ അപകടം: നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കാണാതായവരിൽ മൂന്ന് പേര്‍ മലയാളികൾ

മൂന്ന് മലയാളികൾ ഉൾപ്പെടെ മുംബൈയിൽനിന്ന് ഏഴു പേരുമായി പോയ ഹെലികോപ്റ്റർ മുംബൈ തീരത്ത് ...

news

മുംബൈ ഹെലികോപ്റ്റർ അപകടം: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കാണാതായവരിൽ രണ്ടു പേര്‍ മലയാളികൾ

രണ്ടു മലയാളികൾ ഉൾപ്പെടെ മുംബൈയിൽനിന്ന് ഏഴു പേരുമായി പോയ ഹെലികോപ്റ്റർ മുംബൈ തീരത്ത് ...