ചന്ദ്രബോസ് വധക്കേസ്: തെളിവ് കേള്‍ക്കുമ്പോള്‍ ചെന്നിത്തല വാപൊളിച്ചിരിക്കുമെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| vishnu| Last Updated: ശനി, 16 നവം‌ബര്‍ 2019 (17:08 IST)
ചന്ദ്രബോസ് വധക്കേസില്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്നും മറിച്ച് എന്തെങ്കിലും തെളിയിക്കാന്‍ പി സി ജോര്‍ജിന് ഉണ്ടെങ്കില്‍ അദ്ദേഹം തെളിവുകള്‍ കൈമാറുമ്പോള്‍ പരിശോധിക്കുമെന്നും പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി പിസി ജോര്‍ജ് രംഗത്തെത്തി.

തെളിവ് കഴിയുമെങ്കില്‍ ഇന്നു രാത്രി തന്നെ കൈമാറുമെന്നും അത് കേട്ടുകഴിയുമ്പോള്‍ ആഭ്യന്തരമന്ത്രി വാപൊളിച്ചിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തെളിവ് കിട്ടാത്തിടത്തോളം കാലം ഡിജിപിയെ സംരക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് പി‌സി ജോര്‍ജ് ഡിജിപിക്കെതിരെ രംഗത്ത് വന്നത്. നിഷാമിനെ രക്ഷിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പിസി ജോര്‍ജ് തെളിവായ സിഡിയും സമ്മേളനത്തില്‍ കൊണ്ടുവന്നിരുന്നു. ഡിജിപിയും നിഷാമുമായി നേരിട്ട് ബന്ധമുണ്ടെന്നും ഡിജിപി പല തവണ ശോഭാ സിറ്റിയില്‍ പോയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഡിജിപി പറഞ്ഞത് കേള്‍ക്കാത്തതുകൊണ്ടാണ് മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ ബലിയാടാക്കിയെന്നും പിസി ജോര്‍ജ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :