നിസാമിനെതിരെ കാപ്പ: റിപ്പോര്‍ട്ട് കലക്ടര്‍ക്ക് ഇന്ന് കൈമാറും

 ചന്ദ്രബോസ് കൊലപാതകം , ആര്‍ നിശാന്തിനി , മുഹമ്മദ് നിസാം
തൃശൂര്‍| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (09:02 IST)
വിവാദ വ്യവസായിയും ചന്ദ്രബോസ് വധക്കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമീഷണര്‍ ആര്‍ നിശാന്തിനി കലക്ടര്‍ എംഎസ് ജയയ്ക്കു കൈമാറും. ചന്ദ്രബോസ് കൊലക്കേസടക്കം നിസാമിന്റെ പേരില്‍ 13 കേസുകളുണ്ട്. ഇയാള്‍ക്കെതിരെ ബംഗ്ലൂരിലടക്കമുള്ള കേസുകള്‍ കാണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.

സാമ്പത്തിക തിരിമറി കേസുകള്‍ , ബംഗ്ലൂരിലെ പൊലീസിന്റെ വധശ്രമക്കേസ് എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് കോളജ് ഉടമയെ ഗുണ്ടകളുമായെത്തി വീട്ടില്‍ കയറി ആക്രമിച്ചതും പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പിന്‍വലിച്ച മൂന്നു കേസുകളും റിപ്പോര്‍ട്ടിലുണ്ടാവും. പതിനാറോളം കേസുകള്‍ ചൂണ്ടിക്കാട്ടി സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ഉപയോഗിച്ച് നിഷാമിനെ തടവിലിടണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും. മുന്‍ കാമുകി നല്‍കിയ മാനഭംഗക്കേസും ബംഗളൂരുവിലുണ്ട്.

കേസുകളുടെ സ്വഭാവം വിലയിരുത്തി ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടറാണ് കാപ്പാ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്. കാപ്പാ ചുമത്താന്‍ കലക്ടര്‍ തീരുമാനിച്ചാല്‍ ആറു മാസം വരെ നിഷാമിനെ ജയിലില്‍ അടയ്ക്കാം. ഇതിനിടയില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കഴിയില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :