ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം: സര്‍ക്കാര്‍ എൻഒസി നല്‍കി

  ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം , സ്വകാര്യ കമ്പനി , എൻഒസി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 15 ജനുവരി 2015 (13:31 IST)
വിവാദമായ ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സർക്കാർ എൻഒസി നൽകി. സർക്കാരിന്റെ എൻഒസിയുമായി കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്പിഎൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി കേന്ദ്രത്തെ സമീപിച്ചു.

ചക്കിട്ടപ്പാറയിലെ 406.45 ഹെക്ടര്‍ പ്രദേശത്ത് ഖനനം നടത്താനുള്ള അനുമതിയാണ് കമ്പനി തേടിയത്. അപേക്ഷ കഴിഞ്ഞ ഡിസംബര്‍ 22ന് വനംപരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി പരിഗണിക്കുകയും ചെയ്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അനുമതി നല്‍കിയ ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിന് പിന്നീട് ഏറെ വിവാദങ്ങള്‍ വന്നിരുന്നു.

തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എന്‍ഒസി റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. റദ്ദാക്കിയ പദ്ധതിയുടെ എന്‍ഒസി സ്വകാര്യ കമ്പനിക്ക് വീണ്ടും എങ്ങനെ ലഭിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :