കര്‍ഷകര്‍ക്ക് ആശ്വാസം; റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (18:13 IST)
റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി. 20 ശതമാത്തില്‍ നിന്നും 25 ശതമാനമായാണ് ഇറക്കുമതി തീരുവ ഉയര്‍ത്തിയത്.

ഇക്കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ലോക്സഭയെ അറിയിച്ചത്. ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റബര്‍ വ്യവസായത്തിനും കൃഷിക്കും കൂടുതല്‍ സഹായം നല്‍കുമെന്നും ജയ്റ്റ്ലി അറിയിച്ചു. കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇതെന്നും ജെയ്റ്റ്ലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :