ആ പൂച്ചകള്‍ ചത്തതെങ്ങനെ? മീന്‍തലയില്‍ ഒളിച്ചിരിക്കുന്ന രഹസ്യമെന്ത്?

ഇടുക്കി, വ്യാഴം, 1 ഫെബ്രുവരി 2018 (08:56 IST)

Cat, Fish, Poison, Chicken, Mutton, പൂച്ച, മീന്‍, വിഷം, കീടനാശിനി, ചിക്കന്‍, ഫിഷ്

മീന്‍ കഴിച്ചാല്‍ ചാകുമോ? ഇതെന്തൊരു ചോദ്യം എന്നാണോ? എങ്കില്‍ കേട്ടോളൂ, ഇടുക്കിയില്‍ മീന്‍‌തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഒമ്പത് പൂച്ചകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 
 
മൂലമറ്റം അറക്കുളം മൈലാടിക്ക് സമീപം ആലിന്‍‌ചുവട്ടിലെ രണ്ട് വീടുകളിലെ പൂച്ചകളാണ് മീന്‍‌തല കഴിച്ചതോടെ ചത്തുവീണത്. ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണവും ചത്തു. സുരേന്ദ്രന്‍ വളര്‍ത്തുന്ന ഒരു പൂച്ചയും ചത്തതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായി.
 
തൊടുപുഴയില്‍ നിന്ന് ഇവിടെ വില്‍പ്പനയ്ക്കെത്തുന്ന മീന്‍ പരിശോധിക്കാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. മീനില്‍ ഏതെങ്കിലും തരത്തിലുള്ള കീടനാശിനികള്‍ തളിച്ചിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുകയാണ്. പൂച്ചകളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
 
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടികള്‍. എന്തായാലും ഈ പ്രദേശത്തെ മീന്‍ കഴിക്കുന്നവരൊക്കെ ആശങ്കയിലാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടി അമല പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായി അറസ്റ്റിൽ

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ചെന്നൈയിലെ ...

news

കോടിയേരിയുടെ മകന് ദുബായിൽ പുറത്ത് പറയാൻ കൊള്ളാത്ത ബിസിനസ്സ്?- ആരോപണവുമായി അഡ്വ. ജയശങ്കർ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മകന്റെ ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ...

news

ചന്ദ്രൻ കാവിയായി, ഇനി കേരളവും കാവി പുതയ്ക്കുമെന്ന് ലസിത; ട്രോളർമാർ പണിതുടങ്ങി

ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. ...

news

സ്വകാര്യ ബസുകൾ ഇന്നു മുതൽ യൂണിഫോം അണിയും!

സംസ്ഥാനത്തുള്ള സ്വകാര്യ ബസുകൾക്കെല്ലാം ഇനി ഒരേ നിറം. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ ...

Widgets Magazine