നടൻ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു

വ്യാഴം, 21 ഡിസം‌ബര്‍ 2017 (10:07 IST)

പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാർ വാങ്ങിയതിനാണ് മോട്ടോർ വാഹനവകുപ്പ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. 
 
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചിട്ടും താരം ഹാജരായില്ല.  ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. ആദ്യത്തെ കേസ് നിലനിൽക്കേയാണ് രണ്ടാമതും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
ആദ്യത്തെ കേസിൽ മുൻകൂർ ജാമ്യംതേടി സമർപ്പിച്ച ഹർജിയിൽ ആലപ്പുഴ സെഷൻസ് കോടതി ഇന്ന് വിധിപറയാനിരിക്കുകയാണ്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം

ബോളിവുഡ് നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു. 25000 ...

news

ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മോദിയെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മന്ത്രി ഡോ ജസ്‌വന്ത് സിങ് ...

news

സ്ത്രീകളെ അപമാനിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റാണ്, കസബ പോലെ: പാർവതി

സിനിമയിൽ മാത്രമല്ല സിനിമാ സെറ്റുകളിലും സ്ത്രീകളോടുള്ളാ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് നടി ...

news

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’; മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ എന്ന പോസ്റ്റിന് കമന്റ് ഇട്ട യുവാവിന് എട്ടിന്റെ പണി

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഡിവൈഎഫ്‌ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിന്‍ ...

Widgets Magazine