അദ്ധ്യാപകര്‍ക്ക് ഇനി രക്ഷയില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചെവിക്ക് നുള്ളിയ അദ്ധ്യാപികക്കെതിരെ കേസ്

കോട്ടയം, വെള്ളി, 27 ജനുവരി 2017 (16:19 IST)

Widgets Magazine

ചിങ്ങവനത്തെ സ്വകാര്യ എല്‍.പി.സ്കൂളില്‍ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചെവിക്ക് നുള്ളി മുറിവേല്‍പ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപികയുടെ നഖം കൊണ്ട് കുട്ടിയുടെ ഇടതു ചെവിക്കുള്ളില്‍ മുറിവുണ്ടായിട്ടുണ്ട്.
 
എന്നാല്‍ മുറിവില്‍ നിന്ന് ചോര വന്നതോടെ മറ്റ് അദ്ധ്യാപകര്‍ മരുന്നു പുരട്ടിയെന്നും നുള്ളിയ വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞതായാണും റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് കുട്ടി ടോയ്‍ലറ്റില്‍ പോയി തിരികെ വന്നപ്പോള്‍ പോക്കറ്റില്‍ കൈയിട്ട് നടന്നത് കുട്ടി അദ്ധ്യാപികയോട് കാണിച്ച ബഹുമാനക്കുറവാണെന്നാണ് കരുതിയാണ് അദ്ധ്യാപിക നുള്ളിയതെന്നാണു സൂചന. 
 
എന്നാല്‍ സ്കൂളിലുള്ള സ്ക്രീന്‍ മറ്റു കുട്ടികളുടെ ദേഹത്തേക്ക് തള്ളിയിടാന്‍ തുടങ്ങിയപ്പോഴാണു താന്‍ താന്‍ കുട്ടിയെ നുള്ളിയതെന്നാണു അദ്ധ്യാപികയുടെ വാദം. പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു. 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കര്‍ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി

രാജ്യത്തെ കര്‍ഷകര്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുപ്രീംകോടതി. ...

news

കോടിയേരിക്കെതിരെ ബോംബെറിഞ്ഞു എന്നത് വ്യാജ പ്രചരണം, പിണറായിക്ക് എല്ലാം അറിയാം: കൃഷ്ണദാസ്

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലേക്ക് ആര്‍ എസ് ...

news

കോടിയേരിക്ക് നേരെയുണ്ടായ ബോംബേറ് കലാപം ഉണ്ടാക്കാനോ ?; ബിജെപി പ്രതിരോധത്തില്‍ - വിമര്‍ശനവുമായി ചെന്നിത്തല

തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിക്കവെ ഉണ്ടായ ബോംബേറ് ...

news

പ്രിയങ്ക വെറുതെ ഒന്നു നിന്നാല്‍ മതി; വോട്ട് തേടിവരും; കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം സത്യമോ

‘ഒന്നു വെറുതേ നിന്നാല്‍ മതി, ആ നില്പിനു തന്നെ കിട്ടും വോട്ട്’ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ...

Widgets Magazine