ആദിവാസി നില്‍പ്പ് സമരത്തിന് പിന്തുണയുമായി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (11:21 IST)
ആദിവാസി നില്‍പ്പ് സമരത്തിന് പിന്തുണയുമായി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി . നില്‍പ്പ് സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന മാത്രമല്ല, ഇതിനായി ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ജയത്തി ദിനത്തില്‍ നില്‍പ്പ് സമരത്തിന് പ്രഖ്യാപിച്ച് നടത്തിയ ഐക്യദാര്‍ഢ്യ യാത്രയിലും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പങ്കെടുത്തിരുന്നു. ആദിവാസികളുടെ മണ്ണും സംസ്‌കാരവും നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ ഇതിനായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

നില്‍പ്പ് സമരം നൂറു ദിവസം പിന്നിട്ടപ്പോഴാണ് സമരത്തിന് പിന്തുണയുമായി വീണ്ടും കര്‍ദ്ദിനാള്‍ രംഗത്തെത്തിയിരിക്കുന്നത്. 2001ലെ സെക്രട്ടേറിയറ്റ് നടയിലെ കുടില്‍കെട്ടല്‍ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉടമ്പടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികള്‍ മാസങ്ങള്‍ക്ക് മുന്‍പ് സമരം ആരംഭിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :