ബെന്‍‌സ് കാര്‍ വിവാദത്തില്‍ അമലാപോള്‍ കുടുങ്ങിയേക്കും; താരത്തിന് നോട്ടീസ് നൽകി

ബെന്‍‌സ് കാര്‍ വിവാദത്തില്‍ അമലാപോള്‍ കുടുങ്ങിയേക്കും; താരത്തിന് നോട്ടീസ് നൽകി

  Amala Paul , Car registration , Mercedes Benz S Class , Amala Paul controversy , അമലാ പോള്‍ , ബെന്‍‌സ് കാര്‍ , മോട്ടോർ വാഹന വകുപ്പ്
കൊച്ചി| jibin| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (16:41 IST)
ആഢംബര കാർ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്‌തെന്ന കേസില്‍ തെന്നിന്ത്യന്‍ നടി അമലാ പോളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം രേഖകളുമായി കൊച്ചിയിലെ ഓഫീസിൽ ഹാജരാവാനാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ പേരില്‍ വ്യജമായി കാര്‍ രജിസ്‌റ്റ് ചെയ്യുകയായിരുന്നു.

കാര്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യണമെങ്കില്‍ ഇരുപത് ലക്ഷത്തോളം രൂപ റോഡ് ടാക്സ് ഇനത്തില്‍ അമല അടയ്ക്കണം. ഇതിനാലാണ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തതെന്നാണ് ആരോപണം. അതേസമയം, അത്തരമൊരു കാറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :