കൊച്ചി|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (18:48 IST)
ഇഷ്ട നമ്പര്‍ സ്വന്തമാക്കിയതിനു
കാറുടമ ചെലവാക്കിയത് 14 ലക്ഷം രൂപ. കഴിഞ്ഞ ദിവസം എറണാകുളം ജോയിന്‍റ് ആര്‍.ടി.ഒ വേണുഗോപാലിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ലേലത്തില്‍ വൈറ്റിലയിലെ ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ഡയറക്ടറാണു 14 ലക്ഷം രൂപയ്ക്ക് ഇഷ്ടനമ്പരായ കെ.എല്‍.01 സി.സി.1 കരസ്ഥമാക്കിയത്.
അരക്കോടി രൂപ വിലവരുന്ന തന്‍റെ പോര്‍ഷെ കാറിനാണു ഇഷ്ടനമ്പരിടാനായി 14 ലക്ഷം രൂപ ഇദ്ദേഹം മുടക്കാന്‍ തയ്യാറായത്. എറണാകുളം ആര്‍.ടി.ഓഫീസില്‍ ആദ്യമായാണ് ഒരു നമ്പറിനു ഇത്രയധികം തുക ലേലത്തിലൂടെ ലഭിക്കുന്നത്. ഈ നമ്പര്‍ ലഭിക്കാനായി മറ്റു രണ്ടു പേര്‍ കൂടി മത്സരിച്ച് രംഗത്തെത്തിയതോടെയാണ് നമ്പര്‍ ലേലത്തിനു വച്ചതും ഉയര്‍ന്ന തുകയ്ക്ക് പോയതും.
മറ്റൊരു ഫാന്‍സ് നമ്പരായ കെ.എല്‍.07സി.സി.7 ലേലത്തില്‍ പോയത് 1,15,000 രൂപയ്ക്കാണ്. ഇത്തരത്തില്‍ ഫാന്‍സി നമ്പരിനായി ലേലം വയ്ക്കുന്നത് ഖജനാവിനൊരു മുതല്‍ക്കൂട്ടാന്‍ സാധിക്കുമെന്നത് ചാരിതാര്‍ത്ഥ്യമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണക്കാക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.