ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു

തിരുവനന്തപുരം, വെള്ളി, 25 മെയ് 2018 (15:23 IST)

  bus passenger , attacked , seat share , KSRTC , Suresh , സുരേഷ് , യുവതി , കെ എസ് ആര്‍ ടി സി , ആശുപത്രി , നാസിം , സുരേഷ് , മെഡിക്കല്‍ കോളേജ്

കെഎസ്ആർടിസി ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യാത്രക്കാരനായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. വെഞ്ഞാറമൂറ്റ് ബസ് ‌സ്‌റ്റാന്‍‌ഡിലാണ് സംഭവമുണ്ടായത്.
പരിക്കേറ്റ വർക്കല പിച്ചകശേരിയിൽ സുരേഷിനെ (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരേഷിനെ ആക്രമിച്ച യുവതിയുടെ ഭര്‍ത്താവ് പനവൂർ വെള്ളാഞ്ചിറ നാസിം മൻസിലിൽ നാസിമിനെ (26) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

ബസിലെ സീറ്റിനെ ചൊല്ലിയാണ് സുരേഷും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതോടെ വിവരം യുവതി ഭര്‍ത്താവായ നാസിമിനെ അറിയിച്ചു. വെഞ്ഞാറമൂട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് നിര്‍ത്തിയതിന് പിന്നാലെ അവിടെ കാത്തുനിന്ന നാസിം ഇരുമ്പുകമ്പി ഉപയോഗിച്ചു സുരേഷിന്റെ തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ സുരേഷിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വെഞ്ഞാറമൂട് പൊലീസ് നാസിമിനെ അറസ്‌റ്റ് ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിപ്പാ വൈറസ്: മൃതദേഹം സംസ്കരിക്കാൻ വിസമ്മദിച്ച സ്മാശാന ജീവനക്കാരെ പുറാത്താക്കും

നിപ്പ ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച കോഴിക്കോട് മാവൂർ ...

news

‘ശരീരത്ത് സ്‌പര്‍ശിക്കുന്നതും വസ്‌ത്രം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും അയാളുടെ വിനോദം’; മോര്‍ഗന്‍ ഫ്രീമാനെതിരെ ഗുരുതര ലൈംഗിക ആരോപണം

ഓസ്‌കര്‍ സമ്മാന ജേതാവും ഹോളിവുഡ് നടനുമായ മോര്‍ഗന്‍ ഫ്രീമാനെതിരെ ലൈംഗിക ആരോപണം. സിനിമാ ...

news

ട്യൂഷനെത്തിയ 14 കാരനെ അദ്യാപിക നിരന്തരമായി ലൈഗീക പീഡനത്തിനിരയാക്കി

ടൂഷനെത്തിയ 14 വയസുള്ള ആൺകുട്ടിയെ അദ്യാപിക പീഡനത്തിനിരയാക്കി. ചണ്ഡിഗഢിലെ റാം ദർബാർ ...

news

ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രഹാമിന്റെ പങ്കെന്ത്?

ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ മരണം ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ...

Widgets Magazine