ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി; പ്രീ പെയ്ഡ്‌ ഡാറ്റ താരിഫുകളുടെ ഉപയോഗസമയം വെട്ടിക്കുറച്ചു

കൊച്ചി| JOYS JOY| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (16:45 IST)
ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി വീണ്ടും ബി എസ് എന്‍ എല്‍. പ്രീ പെയ്ഡ്‌ ഡാറ്റ താരിഫുകളുടെ ഉപയോഗസമയം വെട്ടിക്കുറച്ചു. ടുജി, ത്രീജി പ്ലാനുകളില്‍ ഏറ്റവും അധികം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഓഫറുകളിലാണ് ബി എസ് എന്‍ എല്‍ പ്ലാന്‍ റിവിഷനിലൂടെ മാറ്റം വരുത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഓഫറുകളായ എസ് ടി വി 68, 155, 198, 252 എന്നിവയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 20 ദിവസം ഒരു ജിബി ലഭിച്ചിരുന്ന 155 രൂപയുടെ ഓഫറിന്റെ ദിവസ കാലാവധി 18 ആയാണ് വെട്ടിച്ചുരുക്കിയത്.

28 ദിവസം 1.1 ജിബി ലഭ്യമായിരുന്ന 198 രൂപയുടെ ഡാറ്റപാക്കില്‍ ഇനി 1 ജിബി മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം, 252 രൂപയുടെ പ്ലാനിന്റെ നിരക്ക് ഉയര്‍ത്തി. നേരത്തെ, 252 രൂപയ്ക്ക് 2.2 ജിബി 28 ദിവസത്തേക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, ഈ പ്ലാനിന്റെ തുക 292 ആയി ഉയര്‍ത്തി. പതിമൂന്നിനു പുതിയ പ്ലാനുകള്‍ നിലവില്‍ വരും.

പത്തുദിവസത്തേക്ക് ഒരു ജിബി എന്ന നിലയിലായിരുന്നു 68 രൂപയുടെ പ്ലാന്‍ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചത്. പിന്നീട് ഇത് 7 ദിവസം, 5 ദിവസം, 3 ദിവസം എന്നിങ്ങനെ കാലവധി വെട്ടിക്കുറയ്ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :