ബ്രൌണ്‍ഷുഗറുമായി രണ്ട്‌ പേര്‍ പിടിയില്‍

ബ്രൌണ്‍ഷുഗര്‍ ,  പൊലീസ്‌, കുറ്റിപ്പുറം, കോടതി
കുറ്റിപ്പുറം| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (18:07 IST)
ബ്രൌണ്‍ഷുഗറുമായി രണ്ട്‌ പേരെ കുറ്റിപ്പുറം പൊലീസ്‌ വലയിലാക്കി. പൊന്നാനി സ്വദേശികളായ ആസിഫ്‌ മുഹമ്മദ്‌ ഷാഫി എന്നിവരാണു പൊലീസ്‌ പിടിയിലായത്‌.

നിരവധി അടിപിടി കേസുകളില്‍ പ്രതികൂടിയായ ആസിഫിനെ പിടികൂടാനുള്ള ശ്രമത്തില്‍ സഹായിയായ മുഹമ്മദ്‌ ഷാഫ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളരെ സാഹസികമായി ഇരുവരെയും പൊലീസ്‌ കീഴ്പ്പെടുത്തുകയാണുണ്ടായത്‌. പതിനൊന്നു പൊതികളിലായി സൂക്ഷിച്ച ബ്രൌണ്‍ ഷുഗറാണ്‌ ഇവരില്‍ നിന്ന് പിടിച്ചെടുത്തത്‌. ഇതിനൊപ്പം ആറു പൊതി കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചു.

മുഹമ്മദ്‌ ഷാഫിയുടെ പേരില്‍ പൊന്നാനി, കോഴിക്കോട്‌ പ്രദേശങ്ങളില്‍ നിരവധി പോക്കറ്റടി കേസുകളുണ്ടെന്ന് പൊലീസ്‌ അറിയിച്ചു. എസ്‌ഐസുനില്‍ കൃഷ്ണണ്റ്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ഇവരെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :