കലൂരില്‍ യുവതിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം - പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കലൂരില്‍ യുവതിയുടെ കഴുത്ത് യുവാവ് മുറിച്ചു

  boyfriend , attack , kallur , blood , hospital , lovers , police , ചിത്തിര , യുവാവ് , ശ്യാം , പൊലീസ് , കോതമംഗലം
കൊച്ചി| jibin| Last Updated: തിങ്കള്‍, 19 ജൂണ്‍ 2017 (11:56 IST)
വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ കഴുത്ത് യുവാവ് കത്തികൊണ്ടു മുറിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്‌ക്ക് നേര്‍ക്കാണ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്തരയുടെ അയല്‍‌വാസിയായ ശ്യാം എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഉടൻ തന്നെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.

കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ ഇന്നു രാവിലെ 6.45ന് ഓട്ടോയില്‍ ജോലി സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ ശ്യാം യുവതിയെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. പെയിന്റിംഗിന് ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.

പെയിന്റിംഗ് തൊഴിലാളിയായ ശ്യാം കോതമംഗലം സ്വദേശിയാണ്. യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നയാളാണ് യുവാവെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :