ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു; ബോണക്കാട് പ്രശ്‌നത്തില്‍ നെയ്യാറ്റിന്‍കര രൂപത ചൊവ്വാഴ്ച നടത്താനിരുന്ന പ്രത്യക്ഷസമരം മാറ്റിവച്ചു

ആരാധനാ സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്ന് സൂസപാക്യം

K.Raju , Soosa Pakiam , Bonakkad , കെ രാജു , ബോണക്കാട് ,  ഡോ. സൂസപാക്യം
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 8 ജനുവരി 2018 (11:34 IST)
ബോണക്കാട് പ്രശ്‌നവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര രൂപത ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന പ്രത്യക്ഷസമരം മാറ്റിവച്ചു. വനംവകുപ്പ് മന്ത്രി കെ.രാജുവുമായി ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. ആരാധനസ്വാതന്ത്ര്യം ലഭിക്കുന്നതിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂസപാക്യം പറഞ്ഞു.

സമാധാനപരമായി പ്രശ്‌നം തീര്‍ക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്നും സൂസപാക്യം അറിയിച്ചു. അതേസമയം ബോണക്കാട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും കോടതി നിര്‍ദേശമനുസരിച്ചുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും വനം വകുപ്പു മന്ത്രി കെ രാജുവും ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കി. മാത്രമല്ല, നിയന്ത്രണവിധേയമായുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :