ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്‌ത്തിയ ‘ബ്ലാക്ക്‍മാന്‍’ ഒടുവില്‍ കുടുങ്ങി; പിടിയിലായത് പുരുഷന്മാരെ പോലും വിറപ്പിച്ച കള്ളന്‍!

   black man , police , kollam , rape case , പീഡനം , ബ്ലാക്ക് മാന്‍ , സ്‌ത്രീ , കുട്ടികള്‍ , കള്ളന്‍
കൊല്ലം| Last Updated: ബുധന്‍, 17 ഏപ്രില്‍ 2019 (16:30 IST)
സ്‌ത്രീകളെയും കുട്ടികളെയും ഭീതിയിലാഴ്‌ത്തി രാത്രി പീഡനശ്രമവും മോഷണവും നടത്തുന്ന ‘ബ്ലാക്ക്‍മാന്‍’ ഒടുവില്‍ പിടിയിലായി. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ (22)യാണ് പരവൂര്‍ പൊലീസ് പിടികൂടിയത്. കോടതില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

കൊല്ലം ജില്ലയിലെ ഇരവിപുരം, താന്നി, മയ്യനാട് പ്രദേശങ്ങളില്‍ രാത്രിയില്‍ ഭീതി പരത്തി മോഷണം നടത്തിയ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. കഴിഞ്ഞ ദിവസം രാത്രി പരവൂര്‍ കൂനയിലുള്ള ഒരു വീട്ടില്‍ അടിപിടി നടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

രാത്രി കറുത്ത വസ്ത്രം ധരിച്ച് പൂച്ചക്കണ്ണുപോലെ തിളങ്ങുന്ന പ്രത്യേകതരം കോണ്‍ടാക്റ്റ് ലെന്‍സ് വച്ചാണ് ഇയാള്‍ നടന്നിരുന്നത്. മുഖം കറുത്ത തുണികൊണ്ട് മറച്ചിരിക്കും. കണ്ണു മാത്രമാണ് പുറത്ത് കണ്ടിരുന്നത്. മുഖത്ത് വെളിച്ചമടിക്കുമ്പോള്‍ കറുത്ത വസ്ത്രത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രമേ കാണുകയുള്ളൂ.

കറുത്ത പാന്റ്സും കറുത്ത ഷർട്ടും കറുത്ത തൊപ്പിയും ധരിച്ചായിരുന്നു മോഷണം. ഇങ്ങനെയാണ് ഇയാള്‍ക്ക് ബ്ലാക്ക് മാന്‍ എന്ന പേര് ലഭിച്ചത്. മോഷണം നടത്തുന്ന വീടുകളിലെ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ഇയാളുടെ ശീലമായിരുന്നു.

2015 മുതൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് അഭിജിത്ത്. മോഷണം, പീഡനം, അടിപിടി, ആക്രമണം എന്നിങ്ങനെ നിരവധി കേസുകള്‍ ഇയാ‍ളുടെ പേരിലുണ്ട്. ഇരവിപുരം, ചാത്തന്നൂർ, അയിരൂർ, വർക്കല പൊലീസ് സ്‌റ്റേഷനുകളിൽ യുവാവിനെതിരെ കേസുകൾ നിലവിലുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :