പരീക്ഷകള്‍ക്കു മാറ്റമില്ല; കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

 BJP , Strike , Kottayam district , CPM , RSS , KSRTC , Narendra modi , ബിജെപി , എംജി സർവകലാശാല , കുമരകം , പൊലീസ് , ഹർത്താല്‍ , പരീക്ഷ , ഹര്‍ത്താല്‍ , കോട്ടയം
കോട്ടയം| jibin| Last Modified വെള്ളി, 12 മെയ് 2017 (08:06 IST)
ബിജെപി ജില്ലാ കമ്മിറ്റി കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നു നടക്കുന്ന പരീക്ഷകൾക്കു മാറ്റമില്ലെന്ന് അറിയിച്ചു.

ജില്ലയിലെ കടകള്‍ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘ ദൂരസര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇതുവരെ അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പത്തുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടക്കും.

കുമരകം പഞ്ചായത്തിലെ രണ്ടു ബിജെപി അംഗങ്ങളെ അഞ്ജാതര്‍ ആക്രമിച്ചതിന്റെ പേരിലാണ് കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഭവത്തില്‍ പതിനേഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :