കമലിനോട് കുമ്മനത്തിനും രാജഗോപാലിനും ഇത്രയും സ്‌നേഹമുണ്ടായിരുന്നോ; രാധാകൃഷ്‌ണന്‍ നാട് വിടേണ്ടിവരുമോ ?

കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍; രാധാകൃഷ്‌ണന് ചുട്ട മറുപടി നല്‍കി കുമ്മനം രംഗത്ത്

BJP state Council meeting , kummanam rajasekharan , BJP , CK Pathmanabhan , o rajagopal , an radhakrishnan , kummanam , Kamal , ബിജെപി , കമൽ , കുമ്മനം രാജശേഖരന്‍ , ഒ രാജഗോപാൽ , പൊലീസ് ,  ആർഎസ്എസ് , ചെഗുവേര , സികെ പദ്മനാഭന്‍
കോട്ടയം| jibin| Last Modified തിങ്കള്‍, 16 ജനുവരി 2017 (20:27 IST)
സംവിധായകൻ കമലിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണനെതിരെ ബിജെപി നേതൃയോഗത്തിൽ രൂക്ഷ വിമര്‍ശനം. രാജ്യം വിടണമെന്ന പരാമർശം രാഷ്‌ട്രീയ
നേതാവിന് യോജിച്ചതല്ല. മാധ്യമ ശ്രദ്ധയ്‌ക്കു വേണ്ടിയാണ് രാധാകൃഷ്‌ണന്‍ അങ്ങനെ പറഞ്ഞതെന്നും വിമര്‍ശനമുയര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും എംഎൽഎയുമാണ് കമലിനെതിരെയുള്ള പ്രസ്‌താവനയില്‍ രാധാകൃഷ്‌ണനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്.

അതേസമയം, ചെഗുവേരയെ പ്രകീർത്തിച്ച ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സികെ പദ്മനാഭന്റെ നടപടി അനവസരത്തിലാണെന്നും മാതൃകയാക്കേണ്ട വ്യക്തിത്വമല്ലെന്നും ആർഎസ്എസ് വ്യക്തമാക്കി.

ചെഗുവേരയെ പ്രകീർത്തിച്ച സംഭവത്തില്‍ തൃപ്‌തികരമായ വിശദീകരണം നൽകി ക്ഷമാപണം നടത്താൻ പദ്മനാഭന്‍
തയാറായില്ലെങ്കിൽ സംഘടനാ നടപടികൾ അനിവാര്യമാകുമെന്നാണ് വിലയിരുത്തൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :