ബിഡിജെഎസ് ഉടക്കുന്നു, കാരണക്കാരന്‍ കുമ്മനം - അമിത് ഷാ കേരളത്തിലേക്ക്

ബിജെപി വെട്ടില്‍, വാക്കു പാലിച്ചില്ലെങ്കില്‍ ബിഡിജെഎസ് കൂടുമാറിയേക്കും - അമിത് ഷാ കേരളത്തിലേക്ക്

   Amit Shah, Amit Shah in Kerala, Amit Shah in Trivandrum, Kerala news, BDJS leaders , kummanam rajasekharan , BJP , NDA , Bord corporation division , ബിഡിജെഎസ് , ബോർഡ്– കോർപ്പറേഷൻ , എൻഡിഎ , അമിത് ഷാ , കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം| jibin| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (16:14 IST)

വാഗ്ദാനം ചെയ്‌തിരുന്ന ബോർഡ്– കോർപ്പറേഷൻ സ്ഥാനങ്ങളില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കേരള ഘടകത്തിൽ അതൃപ്‌തി രൂക്ഷം. ശക്തമായ എതിര്‍പ്പുമായി മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസാണ് രംഗത്തു വന്നിരിക്കുന്നത്.

സംസ്ഥാന ബിജെപി ഘടകത്തിലെ വിഭാഗീയതയും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ എതിര്‍പ്പുമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങൾ പങ്കുവയ്‌ക്കുന്നതിന് കാരണമാകുന്നതെന്നാണ് ബിഡിജെഎസ് ആരോപിക്കുന്നത്.

നിയസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്പൈസസ് ബോർഡും നാളികേര വികസന കോർപ്പറേഷനും ഘടകക്ഷികൾക്ക് നൽകാമെന്ന വാഗ്ദാനവും നവംബർ അഞ്ചിനകം വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയ ഉറപ്പും നടപ്പായില്ലെന്ന് ബിഡിജെഎസ് അടക്കമുള്ള ഘടക കക്ഷികള്‍ പറയുന്നു.

ഘടകകക്ഷികളുടെ പരാതി കേൾക്കാൻ കുമ്മനം തയാറാകുന്നില്ലെന്നും ബിജെപി സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീരുമാനങ്ങള്‍ വൈകിപ്പിക്കുകയാണ്. അമിത് ഷാ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടെന്നും ഇവര്‍ വാദിക്കുന്നു. ഇതിനാല്‍ ഉടന്‍ കേരളത്തിലെത്തുന്ന അമിത് ഷായുമായി വിഷയം നേരിട്ട് സംസാരിക്കാനാണ് ബിഡിജെഎസ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തില്‍ പരസ്യ പ്രസ്‌താവന നടത്താന്‍ ഘടക കക്ഷികള്‍ ഒരുക്കമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :