പൊലീസിന്റെ വാദം അംഗീകരിച്ച് കോടതി; കെ സുരേന്ദ്രൻ 14 ദിവസം റിമാന്‍ഡിൽ - കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു

പൊലീസിന്റെ വാദം അംഗീകരിച്ച് കോടതി; കെ സുരേന്ദ്രൻ 14 ദിവസം റിമാന്‍ഡിൽ - കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു

 Bjp , k surendran , Sabarimala protest , sabarimala , പൊലീസ് , ശബരിമല , കെ സുരേന്ദ്രന്‍ , ബിജെപി
പത്തനംതിട്ട| jibin| Last Modified ഞായര്‍, 18 നവം‌ബര്‍ 2018 (10:21 IST)
വിലക്ക് ലംഘിച്ച് ശബരിമലയിൽ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻ‌ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു.

സുരേന്ദ്രന്റെ അറസ്‌റ്റ് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, സംഘം ചേരൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കതിരെ ചുമത്തിയത്. സുരേന്ദ്രന് പുറമെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും റിമാന്‍ഡ് ചെയ്‌തു.

ചിറ്റാർ പോലീസ് സ്‌റ്റേഷനിലെത്തിച്ച സുരേന്ദ്രനടക്കമുള്ളവരെ പുലർച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്‌ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഏഴുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.

മനുഷ്യാവകാശ ലംഘനമാണുണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കുടിക്കുവാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും മരുന്നു കഴിക്കുവാന്‍ അനുവദിച്ചില്ലെന്നും ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :