ഗണേഷിനെ കിട്ടിയില്ല, സുരേഷ് ഗോപിയേയും, ലാലു അലക്സിനേയും ചാക്കിലാക്കാന്‍ ബിജെപി

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (18:51 IST)
കേരള നിയമസഭയില്‍ എങ്ങനെയെങ്കിലും അക്കൌണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി കരുനീക്കം നടത്തുന്ന ബിജെപിക്ക് ഗണേഷ്കുമാറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സാധിച്ചില്ല എന്ന വാര്‍ത്തകള്‍ക്കിടെ മറ്റ് സിനിമാ താരാങ്ങളുമായും പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പൊര്‍ട്ട്. സിനിമാ താരവും പൊതുകാര്യ ദര്‍ശിയുമൊക്കെയായി തിളങ്ങുന്ന സുരേഷ് ഗോപിയും മറ്റൊരു നടനായ ലാലു അലക്സിനേയും പാര്‍ട്ടിയില്‍ എത്തിക്കാനുള്‍ല കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്‌ട്രയിലെ മുന്‍ കോണ്‍ഗ്രസ്‌ നേതാവും മലയാളിയുമായ ഗുരു നായരെ മുന്‍നിര്‍ത്തിയാണ്‌ കേരളത്തിലെ ബിജെപി ചരടുവലികള്‍ നടത്തുന്നത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നയാളാണ് ഗുരു നായര്‍. ഇദ്ദേഹത്തിന് സിനിമാ മേഖലയിലുള്ള ബന്ധങ്ങള്‍ ശക്തമായി വിനിയോഗിക്കുന്നതായും വാര്‍ത്തകളുണ്ട്. നേരത്തേ തന്നെ സിനിമാ മേഖലയിലുള്ള ബിജെപി സുഹൃത്തുകളെ ഉപയോഗിച്ചാണ് ഗനേഷിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

അതേ സമയം കേരള ബിജെപിക്ക്‌ താരമുഖം നല്‍കാന്‍ ചില സിനിമാ താരങ്ങളുമായി ചര്‍ച്ച നടത്തിയതായും ഗണേശ്‌ കുമാര്‍, ലാലു അലക്‌സ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുമായി ഈ കാര്യവുമായി ബന്ധപ്പെട്ട് സന്ദര്‍ശിച്ചതായും ഗുരു നായര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ദൗത്യവുമായി ഗുരു നായര്‍ തന്നെ സമീപിച്ചതായി ലാലു അലക്‌സും സമ്മതിച്ചു.

എന്നാല്‍ എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്നത്‌ സംബന്ധിച്ച്‌ അദ്ദേഹം നിലപാട്‌ പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ മോഡി നിരവധി വാഗ്‌ദാനങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക്‌ നല്‍കിയിരുന്നു. അതില്‍ പകുതിയെങ്കിലും നടപ്പിലാക്കിയാല്‍ താന്‍ അദ്ദേഹത്തെ അംഗീകരിക്കുമെന്നാണ് ലാലു അലക്‌സ് പറഞ്ഞിരിക്കുന്നത്.

അതേ സമയം സുരേഷ് ഗോപിയുടെ ബിജെപി ചായ്‌വ് വ്യക്തമാണ്. നരേന്ദ്ര മോഡിയെ നേരിട്ട് സന്ദര്‍ശിക്കുകയും മോഡി അദ്ദേഹത്തെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ഇവരെ കൂടാതെ മറ്റ് പ്രമുഖരേയും കാവി പാളയിത്തിലെത്തിക്കാനാണ് ബിജെപി നീക്കം. ഇത്തവണ നിയമസഭയില്‍ കയറിയേ അടങ്ങു എന്ന വാശിയിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. അക്കൌണ്ട് തുറക്കുക എന്നതില്‍ കുറഞ്ഞ് ഒരു നീക്ക് പോക്കും ദേശീയ നേതൃത്വം അംഗീകരിക്കുകയുമില്ല എന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :