പീഡനക്കേസ്; ബിനോയി കോടിയേരി യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിച്ച ശബ്ദരേഖ പുറത്ത്

ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

Last Modified വ്യാഴം, 25 ജൂലൈ 2019 (09:50 IST)
ബിഹാര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തായി.അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
മാതൃഭൂമി ന്യൂസാണ് ശബ്ദരേഖ പുറത്തുവിട്ടത്.

അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാന്‍ യുവതി തിരിച്ചുപറയുന്നത് ശബ്ദരേഖയിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :