ഐ​എ​എ​സ് ത​മ്മി​ല​ടി: ബിജു പ്രഭാകറിനെയും രാജു നാരായണസ്വാമിയേയും മാറ്റി

ബിജു പ്രഭാകറിനെയും രാജു നാരായണസ്വാമിയേയും മാറ്റി

   Biju prabhakar , sunil kumar , IAS , raju narayan swami , Pinarayi vijyan , CPM , ഐ​എ​എ​സ് , രാ​ജു നാ​രാ​യ​ണ​സ്വാ​മി , ബി​ജു പ്ര​ഭാ​ക​ര്‍ , ടിക്കാറാം മീണ
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified ബുധന്‍, 24 മെയ് 2017 (20:26 IST)
കൃഷിവകുപ്പിലെ ഐഎഎസ് പോരിൽ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കൃ​ഷി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ​സ്വാ​മി​യെ​യും കൃ​ഷി ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​റി​നെ​യും സര്‍ക്കാര്‍ സ്ഥാ​നം മാ​റ്റി. ഇരുവർക്കും പകരം ചുമതല നൽകിയിട്ടില്ല.

ടിക്കാറാം മീണയ്ക്കാണ് സെക്രട്ടറിയുടെ ചുമതല. കൃഷിവകുപ്പ് ഡയറക്ടറെ പിന്നീടു തീരുമാനിക്കും. കൃഷിവകുപ്പിലെ അഴിച്ചുപണിക്ക് ഇന്നു ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

ബിജു പ്രഭാകറും രാജു നാരായണസ്വാമിയും ആരോപണ പ്രത്യാരോപണങ്ങളുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും സ്ഥാ​നം മാ​റ്റി സര്‍ക്കാര്‍ തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :