നടി ഭാവനയും നവീനും വിവാഹിതരായി

തിങ്കള്‍, 22 ജനുവരി 2018 (10:02 IST)

നടി വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് ആണ് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
 
തുടര്‍ന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ള സഹപ്രവർത്തകർക്കായി വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലും നടക്കും. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.
 
വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നടിമാരായ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ മൈലാഞ്ചിയിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. 
 
ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും കഴി‌ഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേസമയ, ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാനവവിഭവശേഷിയിൽ കേരളം ഒന്നാം സ്ഥാനത്ത്, ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നു: ഗവർണർ പി സദാശിവം

ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നുവെന്ന് ഗവർണർ പി.സദാശിവം. നിയസമഭയിൽ ...

news

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, ശാസിച്ച് ഗവർണർ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ജസ്റ്റിസ് ...

news

കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന് കരുതണ്ട: നരേന്ദ്ര മോദി

രാജ്യം കണ്ട ഏറ്റവും വലിയ വിജയമാണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

news

'കഷ്ടം തന്നെ നേതാവേ' - എംഎൽഎയോട് ഷിംന അസീസ്

റുബെല്ലാ വാക്‌സിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് ...

Widgets Magazine