ഭരത്ഭൂഷണെതിരെ അന്വേഷണം ആവശ്യപ്പെട്ട് മോഡിക്ക് വിഎസ്സിന്റെ കത്ത്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 27 ജൂലൈ 2014 (16:47 IST)
ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷണെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഭരത്ഭൂഷന്റെ ഭൂമി കൈമാറ്റങ്ങളെക്കുറിച്ച് കേന്ദ്ര വിജിലന്‍സിക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

ഭരത്ഭൂഷണ്‍ സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ കൊച്ചിയിലും നോയിഡയിലുമായി സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള കോടികള്‍ വിലമതിക്കുന്ന വീടിന്റെയും ഫ്ലാറ്റിന്റെയും വിവരങ്ങള്‍ മറച്ചുവച്ചുവെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് കത്തെഴുതിയത്.

ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നു മാറ്റി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നേരത്തേ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :