“സര്‍ക്കാര്‍ ഒപ്പമുണ്ട്”, മദ്യപാനികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി കൂടുതല്‍ സമയം കളയേണ്ടിവരില്ല

“സര്‍ക്കാര്‍ ഒപ്പമുണ്ട്”, മദ്യപാനികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി കൂടുതല്‍ സമയം കളയേണ്ടിവരില്ല

 beverages outlets , beverages kerala , government , highcourt , സർക്കാർ ഔട്ട്ലെറ്റ് , മദ്യം , ഹൈക്കോടതി , ഹര്‍ജി , ബാര്‍ , പിണറായി വിജയന്‍ , എല്‍ ഡി എഫ് സര്‍ക്കാര്‍ , ബിവറേജസ് , മദ്യവ്യാപാരം
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 6 ജൂലൈ 2017 (20:02 IST)
സർക്കാർ ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ബെവ്കോയുടെ ഷാപ്പുകളിൽ കൂടുതൽ കൗണ്ടറുകൾ തുടങ്ങാൻ തീരുമാനമായി.

ഔട്ട്ലെറ്റുകളിലെ സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് പരമാവധി കൗണ്ടറുകൾ തുറക്കാൻ എല്ലാ വില്പനശാലാ മാനേജർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ കമ്പ്യൂട്ടറും ബില്ലിംഗ് മെഷീനും ഉടൻ ലഭ്യമാക്കും.

അധിക ജീവനക്കാരുള്ള ഔട്ട്ലെറ്റുകളിലാണ് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത്. കൂടുതല്‍ ജീവനക്കാരെ വേണ്ടിവന്നാൽ എംപ്ളോയ്മെന്റ് എക്സേഞ്ചിൽ നിന്ന് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഔട്ട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്. ഔട്ട്ലെറ്റിലെ മദ്യവ്യാപാരം തന്‍റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :