ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ പണിമുടക്കുന്നു; ചൊവ്വാഴ്ച മുതല്‍ മദ്യമില്ല

ബവ്കോ| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (19:18 IST)
കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലെ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കുന്നു. ഈ മേഖലയിലെ സംയുക്ത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അടച്ചിട്ട 52 സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ തുറക്കുക, ഇനി പൂട്ടാതിരിക്കുക, ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍.

നേരത്തെ ജീവനക്കാര്‍ മന്ത്രി കെ ബാബുവുമായി
നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. സമരത്തെത്തുടര്‍ന്ന്
292 ബവ്കോ ഔട്ട്ലെറ്റുകളും, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും, അടഞ്ഞുകിടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :