ബീഫ് ഫെസ്റ്റിവലിനെതിരെ വിമര്‍ശനവുമായി സിഎസ്ഐ സഭ

കോട്ടയം| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (18:12 IST)
ബീഫ് ഫെസ്റ്റിവലിനെതിരെ വിമര്‍ശനവുമായി സിഎസ്ഐ സഭ. ബീഫ് ഫെസ്റ്റിവല്‍ പോലെയുള്ള സമര രീതികള്‍ സമൂഹത്തില്‍ നെഗറ്റീവ് ഇംപാക്റ്റ്‌ മാത്രമേയുണ്ടാക്കുകയുള്ളൂവെന്ന് സിഎസ്ഐ സഭ. ജാതി-മതി ശാക്തീകരണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സിഎസ്ഐബ് സഭ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ്‌ കെ. ഉമ്മന്‍ പറഞ്ഞു.

സാമുദായിക തെരഞ്ഞടുപ്പല്ല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്
ശരിയല്ലെന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയം സിഎംഎസ് കോളേജില്‍ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :