ഇനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്‌ച അവധി; ചൊവ്വാഴ്‌ച പ്രവര്‍ത്തിദിനം

 ബാര്‍ബര്‍ ഷോപ്പ് , ബാര്‍ബര്‍ ആന്‍ഡ്‌ ബ്യൂട്ടീഷന്‍ അസോസിയേഷന്‍
കൊച്ചി| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (15:09 IST)
വരുമാനം കുറഞ്ഞതോടെ സംസ്‌ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ ഇനി മുതല്‍ ഞായറാഴ്‌ച പ്രവര്‍ത്തിക്കില്ല. പകരം നിലവിലെ അവധി ദിവസമായ ചൊവ്വാഴ്‌ചകളില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ബാര്‍ബര്‍ ആന്‍ഡ്‌ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ വ്യക്തമാക്കി.

നേരത്തെ കോഴിക്കോട്‌, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ഞായറാഴ്‌ച ബാര്‍ബര്‍ ഷോപ്പുകള്‍ക്ക്‌ അവധി നടപ്പാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്‌ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഞായറാഴ്‌ചകളില്‍ അവധി ദിനമായി സ്വീകരിക്കാനും അസോസിയേഷന്‍ തീരുമാനിച്ചത്.

ബാര്‍ബര്‍ ആന്‍ഡ്‌ ബ്യൂട്ടീഷന്‍ അസോസിയേഷനില്‍ അംഗത്വമുള്ള അമ്പതിനായിരം ബാര്‍ബര്‍ഷോപ്പുകളില്‍ ഈ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനം. അടുത്തമാസം കാഞ്ഞങ്ങാട്‌ ചേരുന്ന അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനത്തില്‍ അവധി ദിവസം മാറ്റുന്നതില്‍ ഔദ്യോഗിക തീരുമാനമെടുക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :