മുഖ്യമന്ത്രിയെ ഹസന്‍ കൈവിട്ടു; മദ്യനിരോധനം നടപ്പാക്കണം

  കെപിസിസി , എംഎം ഹസൻ , മദ്യനിരോധനം , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (11:32 IST)
രണ്ടു ദിവസം മുമ്പ് പറഞ്ഞ വാക്ക് മാറ്റി പറഞ്ഞ് കെപിസിസി വൈസ് പ്രസിഡന്റെ രംഗത്തെത്തി. സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് ഹസൻ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തില്‍ കോൺഗ്രസ് സമ്പൂർണ മദ്യനിരോധനമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹൈക്കമാന്‍ഡിന്റെ ഇടപെടലാണോ നിലപാടില്‍ മലക്കംമറിയാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരും തന്നെ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഹസന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രായോഗിക നിലപാടാണ് മദ്യനയത്തില്‍ നടപ്പാക്കേണ്ടതെന്നും. സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ പിന്തുണ നല്‍കണമെന്നുമാണ് ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ആ വാക്കുകളാണ് ഹസന്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും മദ്യ നിരോധനത്തിനും ബാറുകള്‍ തുറക്കരുതെന്ന നിലപാടിലുമാണ്. സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :