കുറച്ചുകൂടി സമയം തരണം, ഒരു മൂന്നു മാസം കൂടി; പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കാൻ കേരളം കൂടുതൽ സമയം ചോദിയ്ക്കുന്നു

മൂന്നു മാസം കൂടി സമയം തരില്ലേ? സുപ്രീംകോടതിയോട് കേരളം

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (08:16 IST)
പാതയോരത്തെ മാറ്റിസ്ഥാപിക്കാൻ കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന് ചോദിച്ച് സുപ്രീംകോടതിയെ സമീപിയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിയ്ക്കുന്നു. മൂന്ന് മാസം കൂടി കാലാവധി നീട്ടിത്തരണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനോടും അഡ്വക്കേറ്റ് ജനറലിനോടും എക്‌സൈസ് വകുപ്പ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറവില്‍പ്പനശാലകള്‍ മാറ്റാനാണ് സാവകാശം ചോദിക്കുക.

ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കി മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ കൂടുതല്‍ സമയംവേണമെന്ന ആവശ്യം കോടതി സ്വീകരിക്കുമെന്നാണ് സർക്കാർ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :