ബാറുടമകള്‍ വീണ്ടും സുപ്രീംകോടതിയില്‍

ബാറുടമകള്‍ , സുപ്രീംകോടതി , ഹര്‍ജി , കൊച്ചി , ബാര്‍ കേസ് , ഹര്‍ജി
കൊച്ചി| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (12:50 IST)
ബാറുകള്‍ പൂട്ടാന്‍ സമയം ആവശ്യപ്പെട്ട് ബാറുടമകള്‍ വീണ്ടും സുപ്രീംകോടതിയില്‍. ഈ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കും മുമ്പ് അപ്പീല്‍ നല്‍കാനുളള സമയംകൂടി നല്‍കണമെന്നും. ഈ സമയം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് ബാറുടമകള്‍ ഹര്‍ജിയില്‍ പറയുന്നത്.

നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളിക്കൊണ്ടായിരുന്നു ഈ നിര്‍ദേശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :