നിയമസഭയിലെ കൈയ്യാങ്കളി; ആറ് പ്രതിപക്ഷ എംഎൽഎമാർ പ്രതികള്‍

 ബാര്‍ കോഴക്കേസ് , സംസ്ഥാന ബജറ്റ് , നിയസഭയിലെ കൈയ്യാങ്കളി
തിരുവനന്തപുരം| jibin| Last Updated: ഞായര്‍, 29 നവം‌ബര്‍ 2015 (10:35 IST)
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെഎം മാണി സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ദിവസം നിയമസഭയില്‍ നടന്ന കൈയ്യാങ്കളിയില്‍ ആറു പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതികളാക്കി ക്രൈംബ്രാഞ്ച് മജിസ്ട്രേട്ട് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചു.

വി ശിവൻകുട്ടി, കെ അജിത്, സികെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെടി ജലീൽ, സികെ സദാശിവൻ എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. എംഎല്‍എമാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമവകുപ്പ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. സ്പീക്കറുടെ ഡയസ് തകർത്തു എന്നതാണ് കുറ്റം. ഇതിലൂടെ രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :