ഇരുപത്തിരണ്ടര ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചു

22.5 ലക്ഷത്തിന്റെ നിരോധിത നോട്ടുകൾ പിടിച്ചു

തിരുവനന്തപുരം| akjj iyer| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (17:16 IST)
ഇരുപത്തിരണ്ടര ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്ത്. പട്ടം തേക്കുംമൂട് പാലത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്ന കെ.എൽ 01 ബി എഫ് 7776 എന്ന ടയോട്ട ഇന്നോവ കാറിൽ നിന്നാണ് ഈ തുക പിടിച്ചത്.

മെഡിക്കൽ കോളേജ് പോലീസ് സി.ഐ ബിനുകുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കാറും പണവും പിടികൂടാൻ കഴിഞ്ഞത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകളുടെ കെട്ടുകൾ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കാറിൽ സൂക്ഷിച്ചിരുന്നത്. പോലീസ് വരുന്നത് കാന്റ് കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെന്നാണ് കരുതുന്നത്.

എന്നാൽ കാറിൽ നിന്ന് സിം ഇല്ലാത്ത മൂന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ വച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് എസ.ഐ ഗിരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാറും പണവും പിടിച്ചെടുത്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :