എന്റെ കാലില്‍ വീണ് അവർ മാപ്പു ചോദിക്കുന്നത് എല്ലാവരും കാണും: ബാബു ആന്റണി

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:46 IST)

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. നടി ചാർമിളയുമായുള്ള വിവാദവും വിവാഹവും കാരണം സിനിമയിൽ നിന്നും ബാബു ആന്റണി നീണ്ട ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയെന്ന് നിവിൻ പോളി ചിത്രത്തിലൂടെ ബാബു ആന്റണി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്.
 
സൂപ്പര്‍ ആക്ഷന്‍ ഹിറോ ആയി തിളങ്ങിയ താൻ പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് വീഴാൻ കാരണം ഒരു സ്ത്രീയാണെന്ന് ബാബു ആന്റണി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയെ അറിയാവുന്നവർക്ക് ആ സ്ത്രീ ആരാണെന്ന് അറിയാമെന്നും ബാബു ആന്റണി പറയുന്നു.  
 
തനിക്കെതിരെ പല കള്ളക്കഥകളും അവർ പറഞ്ഞുണ്ടാക്കി. അതൊക്കെ അന്നുള്ളവർ വിശ്വസിച്ചു. ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന് സംവിധായകരും നിർമാതാക്കളും പറഞ്ഞു. അങ്ങനെ പതിയെ പതിയെ സിനിമയിൽ നിന്നും പുറത്താവുകയായിരുന്നു. 
 
ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. എന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എനിക്കെതിരായി ചെയ്യുന്നതിനെല്ലാം ഒരുനാള്‍ അവർക്ക് കണക്ക് പറയേണ്ടി വരും. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകുമെന്നും ബാബു ആന്റണി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൃഥ്വിയുടെ ‘വിമാന’ത്തിന്റെ ടീസര്‍ പുറത്ത് !

മലയാളത്തിലെ പ്രിയതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ‘വിമാനത്തി’ന്റെ ടീസര്‍ പുറത്തി. ...

news

ലൈംഗിക തൊഴിലാളിയായി സദ ; അതിന് പിന്നിലെ ലക്ഷ്യം ഇത് തന്നെ !

ചിയാന്‍ വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അന്യനിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സദ ...

news

ഓഡീഷന്‍ സമയത്തുപോലും ഡയറക്ടര്‍ എന്റെ നെഞ്ചിലേക്കായിരുന്നു നോക്കിയിരുന്നത്; വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ...

news

മാനത്തെ കൊട്ടാരത്തിൽ അബിയുടെ നായകവേഷം ദിലീപ് തട്ടിയെടുത്തു ? തിരക്കഥാകൃത്ത് തുറന്നു പറയുന്നു !

ദിലീപിനെ അവഹേളിക്കുന്നതിനായി മാനത്തെകൊട്ടാരം എന്ന ചിത്രത്തെ കൂട്ടുപിടിക്കരുതെന്ന് ആ ...

Widgets Magazine