അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 15 ജൂണ്‍ 2021 (14:58 IST)
തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ശ്രമം നടത്തുകയാണെന്ന് ലക്ഷദ്വീപ് സ്വദേശിയായ സിനിമാപ്രവർത്തക ആയിഷ സുൽത്താന. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ ആയിഷ പ്രതികരിച്ചത്. തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗ് കുറിച്ചുകൊണ്ടാണ് ആയിഷയുടെ പോസ്റ്റ്.
താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞൂ തരാം താൻ ആരാന്നും ഞാൻ ആരാന്നും. ചിലർ ഒരുപാട് കഷ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാൻ. കഷ്ടം തന്നെ ആയിഷ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷദ്വീപിൽ നടക്കുന്ന ഭരണപരിഷ്കരണങ്ങൾക്കെതിരെ പ്രതികരിച്ചത് മുതൽ ആയിഷക്കെതിരെ ശക്തമായ ക്യാമ്പയിനാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
ആയിഷ സുൽത്താന ബംഗ്ലാദേശിലാണ് ജനിച്ചതെന്നും മാതൃഭാഷ തുളുവാണെന്നും പഠനം പൂർത്തീകരിച്ചത് പാകിസ്ഥാനിൽ നിന്നാണെന്നും. ലാഹോറിൽ പഠിച്ച് കേരളത്തിൽ താമസിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും പറഞ്ഞ് കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുള്ളത്.ഈ വ്യാജപ്രചാരണത്തിനെതിരെയാണ്
ആയിഷയുടെ പ്രതികരണം.
വ്യാജപ്രചാരണങ്ങളുടെ ചിത്രങ്ങളും ആയിഷ പങ്കുവെച്ചിട്ടുണ്ട്.