സംസ്‌കൃതത്തെ പൂർണ്ണമായി ഒഴിവാക്കുന്നു; പഠിപ്പിക്കാൻ ആളുകളില്ലാത്തെ സ്‌കൂളുകൾ

സംസ്‌കൃതം പഠിപ്പിക്കാൻ ആളുകളില്ലാത്തെ സ്‌കൂളുകൾ

Rijisha M.| Last Modified വെള്ളി, 22 ജൂണ്‍ 2018 (10:53 IST)
വിദ്യാഭ്യാസവകുപ്പിന്റെ ഓൺലൈൻ പോർട്ടലായ 'സമ്പൂർണ'യിൽ സംസ്‌കൃതത്തെ പൂർണ്ണമായി ഒഴിവാക്കി. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന 'സമ്പൂർണ'യുടെ എൽപി വിഭാഗം പേജിലാണ് സംസ്‌കൃതത്തെ പൂർണമായും ഒഴിവാക്കിയിരിക്കുന്നത്.

സംസ്‌കൃതം തിരഞ്ഞെടുത്ത കുട്ടികളുടെ പേര് പോർട്ടലിൽ ചേർക്കാത്തതിനാൽ സംസ്‌കൃതം തിരഞ്ഞെടുത്തിട്ടുള്ള കുട്ടികളുടെ രേഖകൾ ഒന്നുംതന്നെ ഉണ്ടാകില്ല. അധ്യാപക നിയമനം ബാധ്യതയാവുമെന്ന് കണക്കുകൂട്ടലിലാണ് ഇത്തരത്തിലുള്ള നടപടി. നാല് വർഷമായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് നാല് പിരിയഡ് സംസ്‌കൃതത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഒപ്പം അവർക്ക് പരീക്ഷകളും നടത്തുന്നുണ്ട്. എൽപി വിഭാഗം മാത്രമുള്ള സ്‌കൂളുകളിൽ ഇപ്പോഴും പഠിപ്പിക്കാൻ അധ്യാപകരില്ല

അധ്യയനവർഷം തുടങ്ങി ആറ് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുത്ത വിഷയങ്ങളടക്കം വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും 'സമ്പൂർണ'യിൽ രേഖപ്പെടുത്തിയിരിക്കണമെന്നാണ്. യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ സംസ്‌കൃത അധ്യാപകരെ മുൻനിർത്തിയാണ് എൽപി സ്‌കൂളുകളിൽ ക്ലാസും പരീക്ഷയും ഒക്കെ നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :