ആറ്റുകാല്‍ പൊങ്കാല ഫെബ്രു.23 ന്; ഭക്തിയുടെ നിറവില്‍ അനന്തപുരി

തിരുവനന്തപുരം| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (18:33 IST)
സ്ത്രീകളുടെ ശബരിമല എന്ന പേരില്‍ വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള പൊങ്കാല ഫെബ്രുവരി 23 ന് നടക്കും. ഉത്സവത്തിനു ഫെബ്രുവരി 15 തിങ്കളാഴ്ച തുടക്കമിടും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും നഗരസഭയും റസിഡന്‍റ്‍സ് അസോസിയേഷനുകളും ചേര്‍ന്ന്‍ ദശലക്ഷങ്ങള്‍ എത്തുന്ന പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തുകയാണിപ്പോള്‍. പതിനഞ്ചിനു രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും.

കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ പൌര്‍ണ്ണമി നാളില്‍ നടക്കുന്ന പൊങ്കാല സാധാരണ എല്ലാ വര്‍ഷവും ഉച്ച കഴിഞ്ഞ് മൂന്നിനാവും നിവേദിക്കുക.
എന്നാല്‍ ഇത്തവണ നിവേദിക്കുന്നത് ഉച്ചയ്ക്ക് ഒന്നര മണിക്കാണ്. ക്ഷേത്രം ട്രസ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ
ലൂടെ ലോകത്തെവിടെയും പൊങ്കാല ലൈവായി വീക്ഷിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

പൊങ്കാലയോട് അനുബന്ധിച്ച് ജലവിതരണം മുടങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോല്‍സവ മാതൃകയില്‍ ആറ്റുകാലിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനുള്ള തയ്യാറെടുപ്പുമുണ്ട്. പൊങ്കാല പ്രമാണിച്ച് ഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവ നടത്തുന്നതിനു അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തവണ കുത്തിയോട്ടത്തിനു ആയിരത്തോളം കുട്ടികള്‍ ഉണ്ടാവും എന്നാണു കരുതുന്നത്. ഇതുവരെയായി 820 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുത്തിയോട്ട വ്രതം തുടങ്ങുന്നത് ഉത്സവം തുടങ്ങി മൂന്നാം ദിവസമായ 17 നാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :