പൊലീസുകാരന് എഡിജിപിയുടെ മകളുടെ ചീത്തവിളിയും തല്ലും; നടുറോഡില്‍ വെച്ച് മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

പൊലീസുകാരന് എഡിജിപിയുടെ മകളുടെ ചീത്തവിളിയും തല്ലും; നടുറോഡില്‍ വെച്ച് മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

 attack police driver , ADGP , Sudesh kumar , police , എഡിജിപി  , സുദേഷ് കുമാര്‍ , മര്‍ദ്ദനം , പൊലീസ് , ഗവാസ്‌കര്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 14 ജൂണ്‍ 2018 (15:16 IST)
പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് സായുധസേനയിലെ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച് പരിക്കേല്‍‌പ്പിച്ചത്.

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഗവാസ്‌കര്‍ എഡിജിപിയുടെ മകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയാറായിട്ടില്ല.

ഇന്നു രാവിലെയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ മകള്‍ ചീത്തവിളിച്ചു. മോശമായി പെരുമാറുകയാണെങ്കില്‍ ഇനി വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോള്‍ യുവതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഗവാസ്‌കറുടെ കഴുത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

മുമ്പും സുദേഷ് കുമാറിന്റെ മകളും ഭാര്യയും മോശമായി പെരുമാറിയിരുന്നുവെന്നും ഇക്കാര്യം എഡിജിപിയോട് നേരിട്ടു പറഞ്ഞതിന്റെ വൈര്യാഗ്യം മൂലമാണ് മര്‍ദ്ദനം ഉണ്ടായതെന്നും തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്‌കര്‍ പറഞ്ഞു.

സുദേഷ് കുമാറിനെതിരെ സേനയില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മകള്‍ക്ക് ഫിസിക്കല്‍ ട്രെയിനിംഗിനായി ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. കൂടാതെ എഡിജിപിയുടെ ക്യാമ്പ്‌ ഫോളോവര്‍മാരോട് മകള്‍ മോശമായിട്ടാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :