യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് പിണറായി; പ്രാ​കൃ​ത​മെ​ന്ന് ആ​ന്‍റ​ണി - പ്രതിഷേധിച്ച് നേതാക്കള്‍

യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് പിണറായി

  Sitaram Yechury , CPM , Narendra modi , pinarayi vijayan , Yechury , AKG centre , സി​പി​എം , പിണറായി വിജയന്‍ , സീ​താ​റാം യെ​ച്ചൂ​രി​ , സം​ഘ​പ​രി​വാ​ർ , ഹിന്ദുസേനാ , ആര്‍എസ്എസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 7 ജൂണ്‍ 2017 (19:05 IST)
സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്ത്.

യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

തീ​ക്കൊ​ള്ളി​കൊ​ണ്ടു ത​ല​ചൊ​റി​യു​ക​യാ​ണെ​ന്നും മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്നും മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു.

ആക്രമണം കാടത്തമാണെന്നാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്‍റണി പ്രതികരിച്ചു.
ആര്‍എസ്എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.


പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സംഘപരിവാറിനെ ഉപയോഗിച്ച് കായികമായ അക്രമം തന്നെ തുടങ്ങിയിരിക്കുകയാണെന്നതിന്‍റെ തെളിവാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ കൈയ്യേറ്റമെന്ന് എംബി രാജേഷ് എംപി പറഞ്ഞു.

അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയിൽ ഇനിയും ഫാസിസം സമാഗതമായിട്ടില്ല എന്ന് ആവർത്തിക്കുന്ന പ്രകാശ്‌ കാരാട്ടിനും ഇതൊരു തിരിച്ചറിവാകട്ടെയെന്ന് വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :